News Desk

2021-04-12 06:35:38 pm IST
മുംബൈ: മഹാരാഷ്ട്രയില്‍ ഉപയോഗിച്ച മാസ്‌കുകള്‍ കുത്തിനിറച്ച് കിടക്കകള്‍ നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. പഞ്ഞി ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് പകരമാണ് മാസ്‌കുകള്‍ കിടക്ക നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. 

ഫാക്ടറി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാന രീതിയില്‍ മറ്റു ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് അന്വേഷണ വിധേയമാകും. കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന്, ഫാക്ടറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥരാണ് ഉപയോഗിച്ച മാസ്‌കുകള്‍ നിറച്ച് നിര്‍മ്മിച്ച് കിടക്ക കണ്ടെത്തിയത്. ഫാക്ടറി പൂട്ടിയതിനു പുറമെ അവിടെ നിന്ന് കണ്ടെടുത്ത മാസ്‌കുകള്‍ അധികൃതര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top