News Desk

2021-05-11 03:22:04 pm IST

വാഷിങ്ടണ്‍: പുതിയ സ്വകാര്യതനയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പിന്റെ ചില സേവനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് കമ്പനി. ചാറ്റ്‌ബോക്‌സ് ഉപയോഗിക്കാന്‍ തടസം നേരിടുമെന്നാണ് പുറത്തുവരുന്ന സൂചന.

മെയ് 15-നകം വാട്‌സ്ആപ്പിന്റെ പുതിയ നയം അംഗീകരിക്കണം. അല്ലെങ്കില്‍ ചാറ്റ് ബോക്‌സ് തുറക്കാന്‍ ഉപയോക്താകള്‍ക്ക് കഴിയില്ല. നോട്ടിഫിക്കേഷന്‍ ഓണാണെങ്കില്‍ വോയ്‌സ് വിഡിയോ കോളുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് സൂചന.

എന്നാല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതാണ് കമ്പനിയുടെ പുതിയ സ്വകാര്യതനയം. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

മെയ് 15-ന് ശേഷവും കുറച്ച് ദിവസത്തേക്ക് കൂടി സ്വകാര്യതനയം അംഗീകരിക്കാനുള്ള ലിങ്ക് വാട്‌സ്ആപ്പില്‍ ലഭ്യമാവും. എന്നാല്‍ ഇത് എത്ര ദിവസത്തേക്കാണെന്ന് കമ്പനി അറിയിച്ചിട്ടില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top