കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് ഒരൊറ്റ ഫോണ്‍വിളിയോടെ ട്രോളുകളില്‍ നിറഞ്ഞ ഖത്തര്‍ പ്രവാസി ഉസ്മാന് ഇപ്പോള്‍ കോഴിക്കോട് നാദാപുരത്ത് തെരഞ്ഞെടുപ്പ് ജോലികളിലാണ്. ഇദ്ധേഹമൊരു കോണ്‍ഗ്രസ് നേതാവാണ്.
എല്ലാവര്ക്കും ഉസ്മാനെ കണ്ടാലറിയാന്‍ സാധ്യത തീരെയില്ലെങ്കിലും പേര് കേട്ടാലറിയാം. പ്രവാസി നേതാവായ ഉസ്മാനെ വിളിച്ച് പ്രതിപക്ഷ നേതാവ് രാമശ് ചെന്നിത്തല ഫോണില്‍ സംസാരിച്ചതാണ് വലിയ ട്രോളുകള്‍ ഏറ്റുവാങ്ങിയത്.
'പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വ്യക്തിപരമായ ബന്ധമുണ്ട്. ദോഹയിലെ ഇന്‍കാസിന്റെ നേതൃത്വരംഗത്തുണ്ട്. അവിടെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് എന്നെ യഥാര്‍ത്ഥത്തില്‍ വിളിച്ചത്. അത് സാങ്കല്‍പ്പിക ഉസ്മാനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ട്രോളുകള്‍ ഉണ്ടാക്കി.'
'ഖത്തറിലെ കാര്യങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ എല്ലാം എന്നെ വിളിക്കാറുണ്ട്. ചെന്നിത്തല വിളിച്ചതിന് ശേഷം ഏതാണ്ട് പതിനായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്തു. ഒമ്പതു ഫ്ളൈറ്റ് ഇന്‍കാസ് ദോഹയില്‍ നിന്നും നാട്ടിലേയ്ക്ക് അയച്ചു. ഒരു ഫ്ളൈറ്റ് ഫ്രീ ചാര്‍ജില്‍ പറഞ്ഞയച്ചു.', ഉസ്മാന് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക