News Desk

2022-05-19 08:57:12 pm IST
ഡറാഡൂണ്‍: ഭാര്യ മകനെ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂര്‍ സ്വദേശിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ആദ്യ ഭര്‍ത്താവിലുള്ള മകനെ ഭാര്യ വിവാഹം ചെയ്തുവെന്നാണ് ഇന്ദ്രറാം എന്ന മധ്യവയസ്‌കന്‍ നല്‍കിയിരിക്കുന്ന പരാതി. സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.

പതിനൊന്ന് വര്‍ഷമായി ബബ്ലി എന്ന യുവതിയുമായി താന്‍ വിവാഹിതനായിരുന്നുവെന്ന് ഇന്ദ്രറാം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് ബബ്ലിക്ക് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. ഇന്ദ്രറാമിനെ വിവാഹം കഴിച്ചതോടെ ബബ്ലി മക്കളെ ഉപേക്ഷിച്ചു. ഇന്ദ്രറാമിനും ബാബ്ലിക്കും മൂന്ന് കുട്ടികളുണ്ട്.

എന്നാല്‍, അടുത്തിടയായി ബബ്ലിയുടെ ആദ്യ വിവാഹത്തിലെ മകന്‍ അവരെ ഇടക്കിടെ കാണാനെത്താറുണ്ടായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായെന്നും വീട്ടില്‍ നിന്ന് 20,000 രൂപ എടുത്ത് യുവതി പോയെന്നും ഇയാള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top