News Desk

2021-05-19 06:37:16 pm IST
കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ്സ് നേതാവ് വി.ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. 

കേരളത്തിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയ്ക്ക് സാധിക്കട്ടെയെന്ന് സതീശന്‍ പറഞ്ഞു. ശരിയായ  കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അതുപോലെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷത്തുണണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top