News Desk

2021-05-02 04:57:27 pm IST
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി വിജയകൊടി പാറിച്ചു. 750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കുമ്മനം രാജശേഖരനായിരുന്നു ശക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നത്. പിന്നീട് ലീഡ് നില മാറി മറിയുകയായിരുന്നു. കഴിഞ്ഞ തവണ  ബി.ജെ.പി വിജയിച്ച മണ്ഡലമാണ് എല്‍.ഡി.എഫ് ഇത്തവണ കീഴടക്കിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. ഉറപ്പായും അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പിയ്ക്ക് ഉറപ്പുണ്ടായിരുന്ന നേമമാണ് കൈവിട്ടു പോയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top