News Desk

2021-06-08 06:34:40 pm IST
കൊവിഡ് കാലമായതോടെ വിവാഹ ആഘോഷങ്ങള്‍ക്കും ചടങ്ങള്‍ക്കും എല്ലാം ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുകയാണ്. എന്നാല്‍ ഇവയ്ക്ക് പുറമെ വിവാഹ പരസ്യങ്ങള്‍ക്കും ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. അത്തരത്തില്‍ കൊവിഡ് കാലത്ത് വരനെ തേടിയുള്ള ഒരു വിവാഹ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

വിവാഹ പരസ്യങ്ങള്‍ അതിലെ ഡിമാന്റുകള്‍ കൊണ്ടാണ് എപ്പോഴും വ്യത്യസ്തമാകുന്നത്. നല്ല വിദ്യാഭ്യാസം, സാമ്പത്തികം, ഉയര്‍ന്ന ജോലി, കുടുംബ പാരമ്പര്യം, മതം, ജാതി എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വിവാഹ പരസ്യങ്ങള്‍ നല്‍കാറുള്ളത്.  

ജോലിയുള്ള റോമന്‍ കാത്തലിക് 24 കാരിയായ  യുവതിയാണ് വരനെ തേടുന്നത്. തന്റെ വിശ്വാസത്തില്‍പ്പെട്ട യുവാവിനെയാണ് സ്ത്രീ അന്വേഷിക്കുന്നത്. എന്നാല്‍, ഒപ്പം മറ്റൊരു ആവശ്യമുണ്ട്. കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചയാളെയാണ് യുവതി വരനായി എത്താന്‍ താല്‍പര്യപ്പെടുന്നത്.

താന്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തതാണെന്നും അതുകൊണ്ടു തന്നെ കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത യുവാവിനെയാണ് വരനായി അന്വേഷിക്കുന്നതെന്നും യുവതി തന്റെ വിവാഹ പരസ്യത്തില്‍ വ്യക്തമാക്കുന്നു. എം.പി ശശി തരൂരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹ പരസ്യം പങ്കുവെച്ചത്. ഒരു വര്‍ത്തമാന പത്രത്തിന്റെ വിവാഹപരസ്യ പേജിലാണ് പരസ്യം വന്നിരിക്കുന്നത്. 


കൊവിഡ് മഹാമാരി ആളുകളുടെ ജീവിതരീതി ഒന്നാകെ മാറ്റി മറിച്ച ഒന്നാണ്. മിക്ക ആഘോഷ പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കുമെല്ലാം മാറ്റം വന്നിട്ടുണ്ട്. കൊവിഡ് എത്തിയതോടെ ഏറെക്കുറെ വിവാഹ ആഘോഷങ്ങളെല്ലാം പ്രതിസന്ധിയിലായി. കൊവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ച സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് മിക്ക വിവാഹങ്ങളിലും പങ്കെടുക്കുന്നത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top