News Desk

2021-05-02 03:45:33 pm IST
ദോഹ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇപ്പോഴും രോഗബാധയുണ്ടാകാനും അവരില്‍ നിന്ന് രോഗം പകരാനും സാധ്യതയും ഉണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത്.

വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് ഇപ്പോഴും അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്, ഡോ. സോഹ അല്‍ ബയാത്ത് ഖത്തര്‍ ടി.വിയോട് പറഞ്ഞു.

കൂടാതെ, കൊവിഡ് മഹാമാരിയെ തടയുന്നതിന് വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും രാജ്യത്ത് രോഗവ്യാപനം ശക്തമായി നിലനില്‍ക്കെ ആളുകള്‍ സ്വയം മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നും അല്‍ ബയാത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊവിഡ് പ്രതിരോധ വാക്‌സിനേഷനിലൂടെ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള പ്രതീക്ഷ നല്‍കുന്നതായും അവര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top