News Desk

2021-04-08 11:44:34 am IST

ദോഹ: ഖത്തറില്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചവരെ ക്രമേണെ പല നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് ദേശീയ പാന്‍ഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. 

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒന്നായി പൊതുസ്ഥലങ്ങളില്‍ നിന്ന് സമയം വിനിയോഗിക്കാമെന്ന് ഖത്തര്‍ മന്ത്രിസഭ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. 

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top