ദോഹ: ഖത്തറിലെ സ്കൂള്‍ ജീവനക്കാരുടെ വാക്സിനേഷന് പ്രോഗ്രാമുമായി ബന്ധപെട്ട് പുതിയ അറിയിപ്പുമായി അധികൃതര്‍. ഖത്തര്‍ ദേശീയ കണ്വന്ഷന് സെന്ററില്‍ നടന്നു കൊണ്ടിരിക്കുന്ന വാക്സിനേഷന് പരിപാടിയിലെ രാജ്യത്തെ സ്കൂള്‍ മാനേജ്മെന്റുകളുമായി ആശയവിനിമയം നടത്തിയ ശേഷം കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ആളുകളെ ക്ഷണിക്കുന്നത്.
ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അല്‍ മസ്ലമണിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ക്ഷണിക്കപ്പെടാത്ത സ്കൂള്‍ അധ്യാപകരും ജീവനക്കാരും ഒരിക്കലും കണ്വന്ഷന് സെന്ററില്‍ എത്തരുതെന്നും ഇത് സുഗമമായ വാക്സിനേഷന് പ്രക്രിയക്ക് തടസ്സം ഉണ്ടാക്കുമെന്നും ഡോ.അല്‍ മസ്ലമണി വ്യക്തമാക്കി.
ഫെബ്രുവരി പതിനെട്ടിനാണ് കണ്വന്ഷന് സെന്ററില്‍ വാക്സിനേഷന് പരിപാടിക്ക് തുടക്കമായത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന്, ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി എന്നിവരുടെ സന്നദ്ധ സംഘങ്ങളാണ് കണ്വഷന് സെന്ററില്‍ താല്കാലികമായി ആരംഭിച്ച വാക്സിനേഷന് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക