ദോഹ: രാജ്യത്തെ വാക്സിനേഷന് വേണ്ടവര്‍ക്കുള്ള മുന്‍ഗണന ക്രമം പുതുക്കിയതോടെ ഖത്തര്‍ ദേശീയ കണ്വേഷന് സെന്ററില്‍ സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പറേഷന് എന്നിവരുടെ നേതൃത്വത്തിലാണ് വലിയ അളവില്‍ സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്സിനേഷന് നല്‍കുന്നത്.
പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ദേശീയ കണ്വെന്ഷന് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിവിധ സ്കൂള്‍ മാനേജ്മെന്റുകളുടെയും നേതൃത്വത്തില്‍ പ്രത്യേകം പട്ടിക തയ്യാറാക്കിയാണ് അധ്യാപകരെയും ജീവനക്കാരെയും കണ്വെന്ഷന് സെന്ററിലേക്ക് എത്തിക്കുന്നത്.
നേരത്തെ ഖത്തറിലെ മുതിര്‍ന്ന പൗരന്മാര്ക്കായിരുന്നു വാക്സിനേഷന് നടപടികളില്‍ മുന്‍ഗണനയെങ്കില്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട പട്ടികയില്‍ സ്കൂള്‍ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദേശീയ കണ്വെന്ഷന് സെന്ററില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക