News Desk

2021-04-01 04:46:19 pm IST
റിയാദ്: ഈ വര്‍ഷം റമദാന്‍ മാസത്തില്‍ ഉംറ നടത്താന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിരിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരിക്കണം.

വാക്‌സിനേഷന്‍ എടുക്കാത്ത തൊഴിലാളികള്‍ ഓരോ ഏഴ് ദിവസത്തെയും കാലാവധിയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. തീര്‍ത്ഥാടകര്‍ മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ നടപടികള്‍ കര്‍ശനമായും പാലിക്കണമെന്നും റമദാന്‍ മാസത്തില്‍ പരിശോധന ശക്തമാക്കുമെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top