News Desk

2021-05-20 01:47:18 pm IST
തിരുവനന്തപുരം: സംസ്ഥാനത്തെ 18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷനില്‍ 32 വിഭാഗങ്ങള്‍ മുന്‍ഗണനാപട്ടികയില്‍. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെ.എസ്.ഇബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്കു മുന്‍ഗണന ലഭിക്കും.

റെയില്‍വേ ടി.ടി.ഇ.മാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, ഹോം ഡെലിവറി നടത്തുന്നവര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. അതേസമയം, കൊവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top