News Desk

2021-04-19 07:48:16 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കുമന്ന് കേന്ദ്ര സര്‍ക്കാര്‍. മെയ് ഒന്നു മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കും. 

കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക പ്രഖ്യാപനം. പൊതു വിപണിയിലും വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനമായി. മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ വിതരണ ഉദാരമാക്കുമെന്നും അറിയിച്ചു. 

ആദ്യഘട്ടത്തില്‍ കൊവിഡ് മുന്‍നിര പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയിലേക്കാണ് ഇന്ത്യ കടക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top