News Desk

2021-05-26 12:45:16 pm IST
കൊച്ചി: വാക്‌സിന്‍ നയം പ്രവാസികളെ ബുദ്ധിമുട്ടാക്കുന്നതാണെന്ന് കാണിച്ച് കേരള ഹൈക്കോടതിയില്‍ ഹരജി. ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സി.ഇ.ഒ. റഹീം പട്ടര്‍കടവിന്‍ ആണ് ഹരജി നല്‍കിയിട്ടുള്ളത. വാക്‌സിന്‍ നയം പ്രവാസി വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി നല്‍കിയിരിക്കുന്നത്. 

അടുത്ത ദിവസം കോടതി ഹരജി പരിഗണിക്കും. സൗദിയിലേക്ക് പോകുന്ന പ്രവാസികല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര വളരെ പ്രയാസമേറിയതാണ്. 

വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ മാത്രമെ സൗദിയില്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കുകയുള്ളു. വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പിന്നീട് കഴിയണം. എന്നാല്‍ ഇന്ത്യയില്‍ നിന്ന്വാക്‌സിന്‍ സ്വീകരിച്ചിട്ട് പോയാലും പ്രവാസികള്‍ക്ക് പ്രയാസാണ്. എന്തെന്നാല്‍, സൗദി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആസ്ട്രസെനെക്ക വാക്‌സിന്‍ രണ്ടു ഡോസ് എടുക്കുന്നവര്‍ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. 

പക്ഷേ ഇന്ത്യയില്‍ ആസ്ട്രസെനെക്ക വാക്‌സിന്‍ കൊവീഷീല്‍ഡ് എന്ന പേരിലാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിലും കൊവീഷീല്‍ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കൊവീഷീല്‍ഡ് എന്നത് ആസ്ട്രസെനെക്ക ആണെന്നത് സൗദി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കൊവീഷീല്‍ഡ് വാക്‌സിനെടുത്ത് പോകുന്നവര്‍ക്ക് സൗദിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

അതിനാല്‍ ഈ കൊവീഷീല്‍ഡ് എന്നത് ആസ്ട്രസെനെക്ക ആണെന്നും സര്‍ട്ടിഫിക്കറ്റില്‍ അത് വ്യക്തമായി  രേഖപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.  കൂടെ പ്രവാസികളുടെ പാസ്‌പ്പോര്‍ട്ട് നമ്പറും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

കൂടാതെ ഇന്ത്യ ഗ്രീന്‍ ലിസ്റ്റില്‍പെടാത്ത രാജ്യമായതിനാല്‍ വേറെ ഏതെങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനില്‍ താമസിച്ചതിനു ശേഷം മാത്രമെ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരത്തില്‍ പതിനാല ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് പോകുന്നര്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ വീണ്ടും ദുരിതത്തിലാവുകയാണ് ചെയ്യുന്നത്. നിലവില്‍ ഇന്ത്യയിലെ കൊവാക്‌സിന്‍ സൗജി അംഗീകരിച്ചിട്ടില്ല. കൊവാക്‌സിന്‍ എടുത്ത പ്രവാസിയാണെങ്കില്‍  വാക്‌സിനിന്റെ ആനുകൂല്യം പോലും പ്രവാസിയ്ക്ക് ലഭിക്കുകയില്ല. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top