News Desk

2021-05-14 09:46:49 pm IST

ദോഹ: ഖത്തറില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ വേണ്ട. നേരത്തെ ഇത് ആറുമാസമായിരുന്നു. 

ഫൈസര്‍ ആന്റ് ബയോഎന്‍ടെക്, മൊഡേണ എന്നീ വാക്‌സിനുകള്‍ നല്‍കുന്ന രോഗപ്രതിരോധ ശേഷിയും സംരക്ഷണവും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന പഠനത്തിന്റെയും ആഗോളാടിസ്ഥാനത്തില്‍ തെളിയക്കപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ഖത്തറിലും വാക്‌സിന്‍ കാലാവധി ദീര്‍ഘിപ്പിച്ചത്. 

ഖത്തറില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം വിദേശത്തേക്ക് പോയി 14 ദിവസങ്ങള്‍ക്ക് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ചുവരുന്നവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കിയിരിക്കുന്നത്. വാക്‌സിന്‍ സെകന്‍ഡ് ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള 14 ദിവസം കഴിഞ്ഞുള്ള ഒമ്പതുമാസമാണ് കണക്കാക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവര്‍ക്ക് നിലവിലുള്ള ചട്ടപ്രകാരമുള്ള ക്വാറന്‍ൈന്‍ നിര്‍ബന്ധമായിരിക്കും.

എന്നാല്‍ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും ഖത്തറില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറിന്റെ പുതിയ ഇളവ് നിലവിലെ സാഹചര്യത്തില്‍ ലഭ്യമാകില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top