ദോഹ: ലോക വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ എയര്‍വെയ്സ് ആഗോള തലത്തില്‍ ഗതാഗതം നടത്തിയത് അയ്യായിയിരം ടണ്‍ പൂക്കളെന്ന് റിപ്പോര്‍ട്ട്. ദി സ്റ്റാറ്റ് ട്രേഡ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ ആഗോള തലത്തില്‍ ആരംഭിച്ച കൂള്‍ നെറ്റ്വര്‍ക്കിങ് എന്ന കാര്‍ഗോ ശൃംഘലയിലൂടെയാണ് പ്രണയദിനത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രങ്ങളില്‍ നിന്നും പൂക്കള്‍ എത്തിച്ചു നല്‍കിയത്. ഇക്വഡോര്‍, കെനിയ, കൊളംബിയ തുടങ്ങിയ രാഷ്ട്രങ്ങളാണ് പ്രധാനമായും പ്രധാന ലോക പുഷ്പ കൃഷിയില്‍ ഒന്നാമതായി അറിയപ്പെടുന്നത്.
ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഉഗാണ്ട,തായ്ലാന്റ്,ശ്രീലങ്ക എന്നിവടങ്ങളും പൂവ് കൃഷിയില്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന രാഷ്ട്രങ്ങളാണ്. ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ ചീഫ് ഓഫീസര്‍ ഗൈലുമേ ഹല്ലെലൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഖത്തര്‍ എയര്‍വെയ്സ് പ്രണയ ദിനത്തോട് അനുബന്ധിച്ച് ആഗോള തലത്തില്‍ വിതരണം ചെയ്യുന്ന പൂക്കളുടെ തോത് വര്‍ധിച്ചെന്നും ഹല്ലെലൂസ് പറഞ്ഞതായി ദി സ്റ്റാറ്റ് ട്രേഡ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക