Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |

ഒമാനിൽ വാറ്റ്  നടപ്പിലാക്കുന്നത് നീട്ടിവെക്കില്ലെന്ന് ധനകാര്യ മന്ത്രാലയം. ജി.സി.സി ഏകീകൃത ധാരണപ്രകാരം മറ്റ് രാജ്യങ്ങളുടെ അതേ നിലവാരത്തിൽ പുതിയ നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾ നടന്നുവരികയാണെന്നും ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഒമാൻ 'വാറ്റ്' നടപ്പിലാക്കുന്നത് 2021ലേക്ക് നീട്ടുമെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. സർക്കാർ 'വാറ്റ്' നടപ്പിലാക്കുന്നതിന് മുന്നോടിയായ ഭരണപരമായ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. 

നിയമം നടപ്പിലാക്കുന്നതിനായുള്ള ഭരണപരവും സാങ്കേതികപരവുമായ സംവിധാനങ്ങൾ ടാക്സേഷൻ സെക്രേട്ടറിയറ്റ് ജനറലിന്‍റെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. സാമ്പത്തിക മേഖലയിൽ വിവിധ പരിഷ്കരണ നടപടികൾ തുടരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.


Top