News Desk

2020-06-05 09:50:25 pm IST
ദുബൈ: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിപ്രകാരമുള്ള നാലാംഘട്ട വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി.

ഈ മാസം ഒൻപത് മുതൽ 23 വരെ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ഒൻപത് വിമാനങ്ങളാണ് സർവീസ് നടത്തുക.ര‌ണ്ടും മൂന്നും ദിവസങ്ങള്‍ ഇടവിട്ടായിരിക്കും സർവീസുകൾ നടക്കുക.  

അതേസമയം, യു.എ.ഇ ഇതര ഗള്‍ഫ് അടക്കം മറ്റു രാജ്യങ്ങള്‍ക്ക് പ്രാധാന്യം നൽകിയതാണ് ഇപ്രാവശ്യം യു.എ.ഇയിൽ നിന്ന്  വിമാന സർവീസുകൾ കുറയാൻ കാരണമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും യുഎഇയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ വിമാനങ്ങൾ കേരളത്തിലേയ്ക്ക് പറന്നത്. ഏതാണ്ട് അമ്പതിലേറെ വിമാനങ്ങളിൽ ആയിരക്കണക്കിന് പേർ നാട്ടിലെത്തി.

നിലവിൽ തീരുമാനിച്ച നാലാംഘട്ട വിമാന സർവീസുകളുടെ പട്ടിക താഴെ പറയുന്നു: 

ജൂൺ ഒൻപതിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് – ഐ.എക്സ് 1452–രാവിലെ 10.45ന്

ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക്– ഐ.എക്സ്–1344–വൈകിട്ട് 3.30ന്

 ജൂൺ 11ന്–അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക്–ഐ.എക്സ്–1538–വൈകിട്ട് 5.05ന്

ജൂൺ 12ന്–അബുദാബിയിൽ നിന്ന് കോഴിക്കേട്ടേക്ക് – ഐ.എക്സ് 1348–രാവിലെ 11.20ന്

ജൂണ്‍ 15ന്–അബുദാബിയിൽ നിന്ന് കോഴിക്കേട്ടേക്ക്–ഐ.എക്സ്–1348– വൈകിട്ട് 5.20ന്

ജൂൺ 16ന്–അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക്– ഐ.എക്സ്–1452–ഉച്ചയ്ക്ക് 1.30ന്

ജൂൺ 17ന്–ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് –ഐ.എക്സ് –1434 –രാവിലെ 11.10ന്

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് –ഐ.എക്സ്–1538– രാത്രി 8.30ന്

ജൂൺ 19ന്– ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് –ഐ.എക്സ്–1746– ഉച്ചയ്ക്ക് 12.55ന്  

ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്യുന്നവരിൽ ഗർഭിണികൾ, രോഗികൾ, വയോജനങ്ങൾ, ദുരിതത്തിലായ തൊഴിലാളികൾ, സന്ദർശക വീസയിൽ വന്ന് കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, ഇവരുടെ കുടുംബങ്ങൾ എന്നിങ്ങനെ പ്രാധാന്യം നോക്കിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്.
 
Top