News Desk

2021-03-15 03:02:02 pm IST
മസ്‌കത്ത്: അടുത്ത മാസം (ഏപ്രില്‍) 16 മുതല്‍ ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരുമെന്ന റിപ്പോര്‍ട്ട്. ടാക്‌സ് അതോരിറ്റി ചെയര്‍മാര്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ റാഷിദ് അല്‍ ശുഖൈലിയെ ഉദ്ധരിച്ച് ഒമാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജി.ഡി.പിയുടെ 1.5 ശതമാനം (400 ദശലക്ഷം റിയാല്‍) നികുതിയിലൂടെ സമാഹരിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് മൂല്യവര്‍ധിത നികുതി നടപ്പാക്കിയിരിക്കുന്നത്.

94 ഭക്ഷ്യ വസ്തുക്കളെ നേരത്തെ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മൂല്യ വര്‍ദ്ധിത നികുതി നടപ്പാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ടാക്‌സ് അതോരിറ്റി ചെയര്‍മാന്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Tags :
VAT Oman
Top