News Desk

2022-09-24 08:37:15 pm IST
കുവൈത്ത് സിറ്റി: റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌തു. അഭ്യാസ പ്രകടനം നടത്തുന്നത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.

ഡ്രൈവറുടെ അശ്രദ്ധമായ പ്രവൃത്തിയിലൂടെ  തന്റെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ ശേഷം വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഡ്രൈവറെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം പിടിച്ചെടുത്ത വാഹനത്തിന്റെ ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top