News Desk

2021-04-14 04:51:57 pm IST
ടെല്‍ അവീവ്: യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം ഇസ്രായേല്‍ ആസ്ഥാനമായ കമ്പനിയുടെ ഉടമസഥതയിലുള്ള ഹൈപീരിയണ്‍ റേ എന്ന ചരക്കു കപ്പലിനു നേരെ ആക്രമണമുണ്ടായതായി ഇസ്രായേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. 

കുവൈത്തില്‍നിന്ന് ഫുജൈറ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പലെന്നും കപ്പലിനു നേരെ ചൊവ്വാഴ്ച ഉണ്ടായത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം, സ്‌ഫോടനത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണമുണ്ട്. ആക്രമണത്തില്‍ കപ്പലിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങള്‍ സഥിരീകരിച്ചിട്ടില്ല.

ഇറാന്റെ നതാന്‍സ് ആണവ നിലയത്തിനു നേരെ ഇസ്രായേല്‍ അട്ടിമറി ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേല്‍ ഉടമസഥതയിലുള്ള കപ്പല്‍ ആക്രമിക്കപ്പെടുന്നത്. കാറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്.

കഴിഞ്ഞ മാസം മെഡിറ്ററേനിയന്‍ കടലില്‍ ഇറാന്‍ കപ്പലിനു നേരെ ആക്രമണം നടന്നിരുന്നു. പിന്നില്‍ ഇസ്രായേലാണെന്ന ആരോപണമുയര്‍ന്നിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top