News Desk

2021-11-25 11:10:32 pm IST
ദുബൈ: കോടികളുടെ മയക്കുമരുന്നുമായി 91 പേര്‍ ദുബൈ പൊലീസിന്റെ പിടിയില്‍. 17.6 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്നാണ് പ്രതികള്‍ രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്. ലൊക്കേഷന്‍സ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ദുബൈ പൊലീസ് 1,342 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തത്. 

സംശയാസ്പദമായ ഓണ്‍ലൈന്‍ ഇടപാടുകളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റി സൈബര്‍ ക്രൈം പ്ലാറ്റ്ഫോമിന്റെ ംംം.ലരൃശാല.മല എന്ന വെബ്സൈറ്റ് വഴി അറിയിക്കണമെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top