ഭോപ്പാല്‍: കൊവിഡ് പ്രതിരോധ വാക്സിന് നല്‍കാനായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ അവരുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാനായി ഓടി മരത്തില്‍ കയറിയ പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തപ്പെട്ടിരിക്കുന്നത്.
പതിനെട്ട് വയസുള്ള പെണ്‍കുട്ടിയാണ് വീഡിയോയില്‍ ആരോഗ്യപ്രവവര്ത്തകരുടെ കണ്ണ് വെട്ടിച്ച് മരത്തില്‍ കയറിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ പിറകെ വാക്സിന് സിറിഞ്ചുമായി വരുന്ന ആരോഗ്യപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ഏറെ പരിശ്രമത്തിന് ശേഷമാണ് പെണ്‍കുട്ടി മരത്തില്‍ നിന്ന് താഴെയിറങ്ങുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് എടുക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വാക്സിനുമായി ബന്ധപ്പെട്ട് നില്ക്കുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും തീര്‍ക്കാന്‍ വേണ്ട വിധം അവബോധം നടന്നിട്ടില്ലെന്ന് തന്നെയാണ് ഈ വീഡിയോ തെളിയിക്കുന്നത്. രാജ്യത്ത് ഇത് കൊവിഡിന്റെ മൂന്നാം തരംഗമാണ്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മൂന്നാമതായി ബൂസ്റ്റര്‍ ഡോസ് വാക്സിന് കരുതലായി നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൂടി വരികയാണിപ്പോള്‍.