News Desk

2021-03-05 03:46:10 pm IST
തിരുവനന്തപും: മനോരമ ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ ദൃശ്യങ്ങള്‍ സൈബര്‍ ഇടത്തില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പമെന്ന വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് സ്ത്രീ നടത്തിയ പ്രതികരണത്തിന്റെ വീഡിയോയാണ് വൈറലായത്. 

''ഇരട്ട ചങ്കാ... ഐ ലൈക്ക് യൂ, ഉമ്മാ'' എന്ന് മുഖ്യമന്ത്രി പിണറായി വിജയനോടായി സത്രീ നടത്തിയ സ്‌നേഹപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകമാണ് കേരളം മുഴുവന്‍ ചര്‍ച്ചയായത്. കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞുമാണ് ജനങ്ങള്‍ മനോരമയുടെ മാധ്യമപ്രവര്‍ത്തകയോട് പ്രതികരണം നടത്തിയത്. ഇടതുപക്ഷ അനുകൂല പ്രൊഫൈലുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നത്. 

അതേസമയം, ഈ വീഡിയോയെക്കുറിച്ച് ധാരാണം ട്രോളുകളും പ്രചരിക്കുന്നുണ്ട്. ലൈവ് ആയതുകൊണ്ട് മനോരമയ്ക്ക് വീഡിയോ കട്ട് ചെയ്യാന്‍ പറ്റിയില്ലെന്നും ആ റിപ്പോര്‍ട്ടറുടെ ഈ വര്‍ഷത്തെ ഇന്‍ക്രിമെന്റ് പോയിക്കിട്ടിയെന്നുമുള്ള തരത്തില്‍ പരിഹാസവും സോഷ്യല്‍  മീഡിയയില്‍ നിറയുന്നുണ്ട്. '' കേരളത്തിന്റെ പൊതുവികാരം ഇതാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് കേരളം ആഗ്രഹിക്കുന്നത്''. എന്ന കുറിപ്പോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top