News Desk

2021-03-11 07:44:37 pm IST

ദുബൈ: വീട് വില്‍പനയില്‍ റെക്കോര്‍ഡിട്ട് ദുബൈയിലെ പാം ജുമൈറ. വണ്‍100പാം എന്ന 14000 ചതുരശ്ര അടി വില്ല 221 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്. മൊണാക്കോയില്‍ നിന്നുള്ള സ്വിസ് ദമ്പതികളാണ് ഇതു വാങ്ങിയത്.

ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ലക്‌സ് ഹാബിറ്റാറ്റ് സോത്തെബി ഇന്റര്‍നാഷനല്‍ റിയാലിറ്റി എന്ന സ്ഥാപനമാണ് കച്ചവടം നടത്തിയത്. ഈ കെട്ടിടം കാണാന്‍ നിരവധി പേര്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ തല്‍ക്കാലം അതിന് അനുമതി നല്‍കിയിട്ടില്ലെന്ന് എം.ഡി ലീ ബോര്‍ഗ് പറഞ്ഞു. 

കണ്ടംപററി സ്‌റ്റൈലില്‍ മൂന്നു നിലകളിലാണ് വില്ല നിര്‍മിച്ചിരിക്കുന്നത്. അഞ്ച് വി.ഐ.പി ബെഡ് സ്വീറ്റുകളുണ്ട്. മാസ്റ്റര്‍ ബെഡ് റൂമിന് മാത്രം 1300 ചതുരശ്ര അടി വലുപ്പമുണ്ട്. അതായത് ഒരു ശരാശരി വീടിന്റെ വലുപ്പം.

കഴിഞ്ഞ വര്‍ഷം 149 കോടിയോളം രൂപയ്ക്കാണ് ഇവിടെ മറ്റൊരു വില്ല വിറ്റുപോയത്. അതിസമ്പന്നര്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് പാം ജുമൈറ. രണ്ടു മുറി ഫളാറ്റിന് ഇവിടെ ഇരുപതുലക്ഷത്തിലധികം രൂപയാണ് വാര്‍ഷിക വാടക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top