News Desk

2021-03-11 03:35:19 pm IST
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ചതിന് പ്രവാസികള്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റിലായി. 11 കുവൈത്തികളും അഞ്ചു പ്രവാസികളുമാണ് പിടിയിലായത്. 

കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ മൂന്നു പേര്‍, ഹവല്ലിയില്‍ ഒരാള്‍, ഫര്‍വാനിയയില്‍ രണ്ടു പേര്‍, ജഹ്‌റയില്‍ നാലു പേര്‍, മുബാറക് അല്‍ കബീറില്‍ ഒരാള്‍, അഹ്മദി ഗവര്‍ണറേറ്റില്‍ അഞ്ചുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്.

കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top