News Desk

2021-03-24 12:28:46 pm IST
ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിന് 500ലധികം പേര്‍ക്കെതിരെ കേസെടുത്തു. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. 

മാസ്‌ക് ധരിക്കാത്തതിന് 552 പേര്‍ക്കെതിരെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വാഹനങ്ങളില്‍ യാത്ര ചെയ്തതിന്  ആറു പേര്‍ക്കെതിരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 15 പേര്‍ക്കെതിരെയും അധികൃതര്‍ കേസെടുത്തിട്ടുണ്ട്. കൊവിഡ് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചു വരുന്നത് അധികൃതര്‍ ഗൗരവത്തിലാണ് നോക്കി കാണുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top