News Desk

2021-04-12 03:06:46 pm IST
ദോഹ: രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പുതുതായി 369 പേര്‍ക്കെതിരെ നടപടിയെടുത്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 216 പേര്‍ക്കെതിരെയും വാഹനത്തില്‍ ആളുകളുടെ പരിധി പാലിക്കാത്തതിന് 13 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

സാമൂഹിക അകലം പാലിക്കാത്തതിന് 138 പേരും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരും ഇന്ന് പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 

രാജ്യത്ത് കോവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ആയിരക്കണക്കിന് ആളുകളെ പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം ഇതുവരെ അയച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കിയുള്ള കാബിനറ്റ് തീരുമാനത്തിന് അനുസൃതമായി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളാണ് അധികൃതര്‍ നടപ്പാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top