News Desk

2021-03-18 04:31:34 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് പുതുതായി നാനൂറിലധികം പേരെ കൂടി അധികൃതര്‍ പിടികൂടി. രാജ്യത്ത് വര്‍ധിച്ചു വരുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ കര്‍ശന പരിശോധനയും ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. 

ഇന്ന് പുതുതായി പിടിയിലായതില്‍ 419 പേര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ്. വാഹനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് 12 പേരെയും ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. രാജ്യത്ത് കൊവിഡ് നിയമ ലംഘനങ്ങള്‍ നടത്തിയതിന് ഇതുവരെ ആയിരത്തിലധികം പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top