News Desk

2021-05-26 05:17:42 pm IST
റിയാദ്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന 100 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍ ആയി. അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബീഷ ഗവര്‍ണറേറ്റില്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്ന 100 സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് മേജര്‍ നായിഫ് ഹക്കമി അറിയിച്ചു.

നിയമം ലംഘിച്ച് ഒത്തുചേരല്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ജിസാനില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നവരെ അറസ്റ്റ് ചെയ്തത്. 

ഇതിന് മുമ്പ്, നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹം, സംസ്‌ക്കാര ചടങ്ങുകള്‍, ആഘോഷങ്ങള്‍ ഉള്‍പ്പെടയുള്ള ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top