News Desk

2021-03-07 02:07:15 pm IST
റിയാദ്: തൊഴില്‍, താമസ വിസാ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായി സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീലില്‍) കഴിഞ്ഞിരുന്ന നൂറോളം മലയാളികള്‍ ഉള്‍പ്പെടെ 1500 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവരും ഇഖാമ പുതുക്കാത്തവരും ഇതില്‍ ഉള്‍പ്പെടും.

ഇവരെ സൗദി സര്‍ക്കാര്‍ അഞ്ച് വിമാനങ്ങളിലായി ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്കു നാട്ടിലെത്താനായത്. വിവിധ കാരണങ്ങളാല്‍ രേഖകളില്ലാത്തവര്‍ക്കു എംബസി ഔട്ട്പാസ് നല്‍കിയിരുന്നു.

നിയമലംഘകരായി സൗദിയില്‍ കഴിയുന്നവര്‍ എംബസിയുമായി ബന്ധപ്പെട്ട് താമസം നിയമവിധേയമാക്കുയോ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇഖാമ പുതുക്കാത്തവര്‍ക്കും ഒളിച്ചോടിയവര്‍ക്കും ഫൈനല്‍ എക്സിറ്റിന് എംബസിയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top