News Desk

2021-02-18 12:06:07 pm IST
ദോഹ: ഖത്തറില്‍ നിയമലംഘനങ്ങള്‍ കുത്തനെ ഉയരുകയാണ്. രാജ്യത്ത് കൊവിഡ്-19 മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 
 
പരസ്യമായി മാസ്‌ക് ധരിക്കാത്തതിന് 337 പേര്‍ക്കെതിരെയാണ് പുതുതായി കേസെടുത്തത്. വാഹനങ്ങള്‍ക്കുള്ളിലെ പരിധി ലംഘിച്ചതിന് 44 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് രണ്ട് പേരെയും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് മൂന്നു പേരെയുമാണ് മന്ത്രാലയം അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് 14,169 പേരെയാണ് ഇതുവരെ പിടികൂടിയത്. ഒരു വാഹനത്തിനുള്ളിലെ ആളുകളുടെ പരിധി ലംഘിച്ചതിന് 568 പേരെയാണ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top