News Desk

2021-04-23 04:47:37 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കാത്തതിന് ഇന്നും മുന്നൂറിലധികം പേര്‍ പിടിയിലായി. അധികൃതര്‍ രാജ്യ വ്യാപകമായി നടത്തി വരുന്ന പരിശോധനകളിലൂടെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേരെ പിടികൂടിയത്. 

പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 322 പേരെ അറസ്റ്റ് ചെയ്തു. വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് ഒരാളെയും സാമൂഹിക അകലം പാലിക്കാത്തതിന് 56 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും അധികൃതര്‍ പിടികൂടി.

ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. അതേസമയം, രാജ്യത്ത് നിയമ ലംഘനം നടത്തിയതിന് ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top