News Desk

2021-03-25 04:54:22 pm IST
മസ്‌കത്ത്: മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ വിഭാവനം ചെയ്ത് ഒമാന്‍. ഏപ്രില്‍ 16 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മൂല്യ വര്‍ദ്ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. 

നിയമ ലംഘനം നടത്തുന്നവര്‍ രണ്ട് മാസത്തില്‍ കുറയാത്ത തടവിന് ശിക്ഷിക്കപ്പെടുമെന്ന് ടാക്‌സ് അതോറിറ്റി അറിയിച്ചു. അല്ലെങ്കില്‍ പതിനായിരം ഒമാന്‍ റിയാല്‍ പിഴയടക്കേണ്ടി വരും. ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. ഇരുപതിനായിരം ഒമാന്‍ റിയാലും മൂന്ന് വര്‍ഷത്തേക്ക് തടവുമാണ് നിശ്ചയിച്ചിരിക്കുന്ന പരമാവധി ശിക്ഷ. ലംഘനം ആവര്‍ത്തിച്ചാല്‍ കോടതിയ്ക്ക് പിഴ ഇരട്ടിയാക്കാം. 

ജി.ഡി.പിയുടെ 1.5 ശതമാനം (400 ദശലക്ഷം റിയാല്‍) നികുതിയിലൂടെ സമാഹരിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. 94 ഭക്ഷ്യ വസ്തുക്കളെ നേരത്തെ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






Top