News Desk

2020-05-09 04:15:29 pm IST
മസ്‌കത്ത്: കൊവിഡ് പ്രതിസന്ധിക്കിടെ ഒമാനിലെ കാര്‍ഷിക മേഖലയ്ക്കു വന്‍ ഭീഷണിയായി വീണ്ടും വെട്ടുകിളികള്‍. 2 മാസം മുന്‍പ് കീടനാശിനി പ്രയോഗത്തിലൂടെ വെട്ടുകിളികളെ തുരത്തിയിരുന്നു. എന്നാല്‍ ഇവ മടങ്ങി എത്തിയതോടെയാണ് വെല്ലുവിളിയായി മാറിയത്. 

കൊവിഡ് പ്രതിരോധ നടപടികളുമായി അധികൃതര്‍ തിരക്കിലായതോടെയാണ് വെട്ടുകിളി ശല്യം വീണ്ടും രൂക്ഷമായത്. വെട്ടുകിളികള്‍ കൂട്ടമായെത്തി കാര്‍ഷിക വിളകള്‍ തിന്നുതീര്‍ക്കുന്നതിനാല്‍ അവ സമ്പദ് ഘടനയ്ക്കു വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

കാരറ്റ്, നാരങ്ങ, കുക്കുമ്പര്‍, തക്കാളി, ഉരുളക്കിഴങ്ങ്, സവാള, തണ്ണിമത്തന്‍ എന്നീ കൃഷികളാണ് വെട്ടുകിളികള്‍ നശിപ്പിക്കുന്നത്. യു.എ.ഇയോടു ചേര്‍ന്ന അതിര്‍ത്തി ഗ്രാമമായ ബുറൈമിയില്‍ കഴിഞ്ഞ 10 ദിവസമായി ഇവയുടെ ശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പരാതിപ്പട്ടു. സമീപ ഗവര്‍ണറേറ്റുകളിലും മസ്‌കത്തിലും ഇവ എത്തിത്തുടങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്. 

ALSO WATCH


Top