News Desk

2022-01-14 06:01:16 pm IST
പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കില്‍ പിന്നെ ഇവിടെ കോടതിയുടെ ആവശ്യമില്ലെന്ന് രാജിവച്ച സബ് ജഡ്ജ് എസ്. സുദീപ്. പൊലീസും കോടതിയും രണ്ടാണെന്നും പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടാലേ ശിക്ഷ വിധിക്കാനാകൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുദീപിന്റെ കുറിപ്പ്. 

സുപ്രീംകോടതി, ഹൈക്കോടതി വിധികളെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഹൈക്കോടതി നോട്ടീസയച്ച സബ് ജഡ്ജിയാണ് എസ്. സുദീപ്. വിവാദവുമായി ബന്ധപ്പെട്ട്, പെരുമ്പാവൂര്‍ സബ് ജഡ്ജിയായിരിക്കെ പിന്നീട് രാജിവയ്ക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:



Top