News Desk

2021-05-25 11:02:16 pm IST
റിയാദ്: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനരാഭിക്കുന്നുയെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അറിയിപ്പ് സൗദി കോണ്‍സുലേറ്റ് റിക്രൂട്ടിഗ് ഏജന്‍സികള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍, ദിവസവും പത്ത് പാസ്‌പോര്‍ട്ടുകള്‍ മാത്രമേ  ഓരോ ഏജന്‍സികളില്‍ നിന്നും സ്വീകരിക്കുകയുള്ളൂവെന്നും എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് അടുത്ത തിങ്കളാഴ്ച ആരംഭിക്കുമെന്നുമാണ് അറിയിപ്പ്.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ യാത്രക്കാരെ സൗദിയിലേക്കുള്ള യാത്രാ നടപടികള്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൗദി പുറത്തിറക്കിയ  യാത്ര നിയന്ത്രണങ്ങള്‍ അനുസരിച്ച്  മറ്റേതെങ്കിലും രാജ്യത്ത്  14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളൂ. സൗദിയിലേയ്ക്ക് ഏതെങ്കിലും തരത്തില്‍  പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍സുലേറ്റിന് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും അറിയിപ്പില്‍  പറയുന്നു.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഡിപ്ലോമാറ്റുകള്‍, അവരുടെ കുടുംബം, സൗദി പൗരന്മാര്‍ എന്നിവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് അനുമതിയുള്ളൂ. ഇന്ത്യയിലെ കൊവിഡ്  വ്യാപനം കണക്കിലെടുത്ത് നിരവധി രാജ്യങ്ങള്‍ യാത്രാസര്‍വീസ് നിര്‍ത്തി വച്ചിരിയ്ക്കുന്നതിനാല്‍ സൗദിയിലേയ്ക്കുള്ള യാത്ര എളുപ്പമാവില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top