News Desk

2021-03-26 09:18:01 pm IST

മസ്‌ക്കറ്റ്: തിങ്കളാഴ്ച മുതല്‍ ഓമനിലെത്തുന്നവര്‍ സഹല പ്ലാറ്റ്‌ഫോം വഴി ഹോട്ടല്‍ ബുക്ക് ചെയ്യണം. e.mushrif വെബ്‌സൈറ്റിലെ സഹല (Sahala) പ്ലാറ്റ്‌ഫോം (https://covid19.emushrif.om) വഴിയാണ് ഹോട്ടല്‍ ബുക്കിംഗ് ചെയ്യേണ്ടത്.

മാര്‍ച്ച് 29-നു മുമ്പ് നേരിട്ട് ഹോട്ടല്‍ ബുക്ക് ചെയ്യാത്ത എല്ലാവരും e.mushrif വെബ്‌സൈറ്റിലെ Already Booked- I already booked hotel ഓപ്ഷന്‍ ഉപയോഗിച്ചു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. 

പാസ്‌പോര്‍ട്ട്, എയര്‍ ടിക്കറ്റ്, പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഇ-മുഷ്‌റിഫ് രജിസ്േ്രടഷന്‍ സര്‍ട്ടിഫിക്കറ്റ് (https://covid19.emushrif.om/traveler/travel), ഒമാന്‍ എയര്‍പോര്‍ട്ടിലെ പി.സി.ആര്‍ ടെസ്റ്റിനായി 25 റിയാല്‍ അടച്ചതിന്റെ രസീത്, സഹാല പ്ലാറ്റ്‌ഫോമിലൂടെയുള്ള ഹോട്ടല്‍ ബുക്കിംഗ് രസീത് എന്നിവ ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ കൈവശം കരുതേണ്ടതാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Tags :
Oman Expat
Top