News Desk

2021-05-20 07:17:05 pm IST
മോസ്‌കോ: റഷ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ക്ഷണം. റഷ്യയിലെ ഖത്തര്‍ അംബാസിഡര്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ നാസര്‍ അല്‍ താനിയുടെ യോഗ്യത രേഖകള്‍ സ്വീകരിക്കുന്ന ചടങ്ങിലാണ് ഖത്തര്‍ അമീറിനെ മോസ്‌കോയിലേക്ക് ക്ഷണിക്കുന്നതായി പുടിന്‍ അറിയിച്ചത്. 

2022 ലോക കപ്പ് സംഘാടകര്‍ എന്ന നിലയില്‍ ഖത്തര്‍-റഷ്യ സഹകരണം ശക്തമാണ് എന്നും ഖത്തര്‍ അമീറുമായി തനിക്ക് വളരെയധികം ബന്ധമുണ്ടെന്നും പുടിന്‍ പറഞ്ഞതായി ഖത്തര്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരു രാഷ്ട്രങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തമാക്കുകയും ഭാവിയിലും വിവിധ മേഖലകളില്‍ ഖത്തര്‍-റഷ്യ ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോവണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top