News Desk

2021-04-06 12:10:33 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്താനെത്തിയ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. ആറന്മുളയിലും കോട്ടയത്തുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ആറന്മുള മണ്ഡലത്തിലെ 8-ാം നമ്പര്‍ ബൂത്തായ വള്ളംകുളം ഗവ.യുപിഎസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ബൂത്തില്‍ വച്ച് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ്. മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുറകോട്ട് മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top