News Desk

2021-05-02 02:26:24 pm IST
തൃത്താല: തൃത്താലയിലെ ജനവിധി അംഗീകരിക്കുന്നതായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം. ഇക്കാര്യം അറിയിച്ചു. തൃത്താലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്  ലീഡ് തിരിച്ചു പിടിച്ചതോടെയാണ് ജനവിധി അംഗീകരിക്കുന്നതയി ബല്‍റാം പറഞ്ഞത്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നാണ് ബല്‍റാമിന് തിരിച്ചടിയുണ്ടായിരിക്കുന്നുത്.

പുതിയ കേരള സര്‍ക്കാരിന് ആശംസയും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പല സമയങ്ങളിലും വി.ടി ബല്‍റാം നേരിയ ഭൂരിപക്ഷം നേടിയെങ്കിലും പിന്നീട് മാറി മറിയുകയാണ് ഉണ്ടായത്. വി.ടി ബല്‍റാം മൂന്നാം തവണയാണ് തൃത്താലയില്‍ നിന്ന് ജനവിധി തേടുന്നത്. 

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top