News Desk

2021-03-17 10:24:30 am IST
ബംഗളൂരു: ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി കര്‍ണാടകയിലെ പള്ളികളില്‍ രാത്രി 10 മുതല്‍ രാവിലെ  ആറ് മണി വരെ ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വഖഫ് ബോര്‍ഡ്. പള്ളികളില്‍ ബാങ്ക് കൊടുക്കുന്ന സമയത്താണ് ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം.

പള്ളികളിലും ദര്‍ഗകളില്‍ നിന്നുമുള്ള ലൗഡ്‌സ്പീക്കറിന്റെ ശബ്ദം ശബ്ദമലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഇത് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാല്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയുള്ള സമയങ്ങളില്‍ പള്ളികളിലും ദര്‍ഗകളിലും ലൗഡ്‌സ്പീക്കറിന്റെ ഉപയോഗം നിരോധിക്കുകയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബാങ്ക് വിളിക്കുന്നതിനും മരണ വിവരം നല്‍കല്‍, മാസപ്പിറവി അറിയിക്കല്‍ എന്നിവക്ക് മാത്രമേ പകല്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാനാവു. നമസ്‌കാരം, സലാത്ത്, ജുമുഅ ഖുത്വുബ, മറ്റ് മതപരമായ പരിപാടികള്‍ എന്നിവയെല്ലാം പള്ളിക്കകത്തെ സ്പീക്കറുകള്‍ മാത്രം ഉപയോഗിച്ച് നടത്തണമെന്നും ബോര്‍ഡ് പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top