News Desk

2021-03-24 09:13:40 pm IST

ദോഹ: ചില മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊവിഡ് വൈറസ് ബാധയ്ക്കു കാരണമാകുമെന്ന പ്രചരണം തെറ്റെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇത്തരമൊരു മുന്നറിയിപ്പോ അറിയിപ്പുകളോ ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. 

ഔദ്യോഗികമായോ, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ പുറത്തിറക്കുന്ന വാര്‍ത്തകളും വിവരങ്ങളും മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു. 

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച് പ്രത്യേക ഘടകങ്ങള്‍ അടങ്ങിയ ചില മരുന്നുകള്‍ കൊവിഡ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പറയുന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്ന് വരുന്ന ഇത്തരം വ്യാജ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യേകിച്ച് ചാറ്റുകളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. തെറ്റായ വാര്‍ത്തകളും ഫോര്‍വേഡ് മെസേജുകള്‍ ഷെയര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top