News Desk

2021-06-11 04:37:29 pm IST
ദോഹ: ഖത്തറിലെ ചില സമുദ്ര പ്രദേശങ്ങളില്‍ തിരമാലകള്‍ 11 അടി വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. രാജ്യത്ത് പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റാണ്. മെയ് അവസാനം മുതല്‍ തുടങ്ങിയ ഈ കാലാവസ്ഥ ഈ മാസം പകുതി വരെ നീണ്ടു നില്‍ക്കും. 

കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം. കാലാവസ്ഥാ നിരീക്ഷണ ഡയറക്ടര്‍ ശ്രീ അബ്ദുല്ല അല്‍ മന്നായ് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വടക്കു പടിഞ്ഞാറന്‍ കാറ്റും പൊടിക്കാറ്റും വ്യത്യസ്ത വേഗതയില്‍ വീശുന്നുണ്ട്. കാലാവസ്ഥ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളെ പിന്തുടരാന്‍ ജനങ്ങളോട് അല്‍ മന്നായി നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top