News Desk

2021-04-28 04:17:35 pm IST
ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വിഭാഗം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ശക്തമായ കാറ്റടിക്കാനും കടലില്‍ തിരമാലകള്‍ അസാധാരണമാം വിധം ഉയരാന്‍ സാധ്യതയും കാണുന്നുണ്ട്. കാറ്റിന്റെ വേഗത അഞ്ച് മുതല്‍ പതിനഞ്ച് നോട്ട് വരെ പ്രതീക്ഷിക്കുന്നുണ്ട്. ദൂരക്കാഴ്ച പരിധി നാല് കിലോമീറ്റര്‍ മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. 

ചില പ്രദേശങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച പരിധി കുറയാന്‍ കരണമായിട്ടുണ്ട്. ഇടിയോട് കൂടിയുള്ള മഴയുള്ള സമയങ്ങളില്‍ കടലില്‍ തിരമാലകള്‍ ഒമ്പത് അടിവരെ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യത കാണുന്നുണ്ട്. ദോഹയില്‍ ഇന്ന് അനുഭവപ്പെടാന്‍ സാധ്യതയുള്ള പരമാവധി താപ നില 39 ഡിഗ്രി സെല്‍ഷ്യസ്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar QMD
Top