News Desk

2021-05-18 05:18:40 pm IST
ദോഹ: ഖത്തറിലെയും ഗള്‍ഫിലെയും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് വാട്‌സ്ആപ്പ് ഡേറ്റ ഹാക്കിങ് നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അല്‍ റയ്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൈബര്‍ വിദഗ്ധന്‍ ഇബ്രാഹിം അല്‍ ഹാഷിമിയാണ് ഇക്കാര്യം പറഞ്ഞത്. 

റമദാന്‍ ഈദ് ദിനങ്ങളില്‍ ഇത്തരത്തില്‍ വ്യക്തമായ തെളിവുകള്‍ അധികൃതര്‍ക്ക് ലഭ്യമായിരുന്നു. വാട്‌സ്ആപ്പ് ഹാക്കിങ് വളരെ എളുപ്പത്തില്‍ നടക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. വാട്‌സ്ആപ്പിലൂടെ വീഡിയോ കോള്‍, വോയിസ് കോള്‍ എന്നിവ മുഖാന്തരമാണ് ചില കേന്ദ്രങ്ങള്‍ ഹാക്കിങ് നടത്തുന്നത്.

അതുകൊണ്ട് തന്നെ അപരിചിതമായ വാട്്‌സ്ആപ്പ് കോളുകള്‍ നിരസിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കുക. വലിയ തുകകള്‍ ഉപയോഗിച്ച് ഓണലൈന്‍ പര്‍ച്ചേസിങ്ങ് നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധവേണമെന്നും അല്‍ ഹാഷിമി പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top