News Desk

2021-03-13 12:33:20 pm IST
റിയാദ്: സൗദി അറേബ്യയില്‍ ഭീതി വിതച്ച് പൊടിക്കാറ്റ് തുടരുകയാണ്. ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിയാദ്, അല്‍ ജൌഫ്, ഖസീം, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കുന്നു.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും റോഡുകളില്‍ കാഴ്ച തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ വഴിവിളക്കുകളും വൈദ്യുത പോസ്റ്റുകളും തകര്‍ന്ന് നിലം പൊത്താറായ അവസ്ഥയിലാണ്. 

അതേസമയം, പൊടിക്കാറ്റിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top