News Desk

2021-04-08 01:09:44 pm IST

ദോഹ: ഖത്തറില്‍ കൊവിഡിന്റെ ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്‍ ഒരുപോലെ പടരുകയാണെന്ന് ദേശീയ ആരോഗ്യതന്ത്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

രാജ്യത്തേയ്ക്കു മടങ്ങിവരുന്ന എല്ലാ രാജ്യക്കാര്‍ക്കും കര്‍ശനമായ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം സാമൂഹത്തിലേയ്ക്ക് പടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്‍ കഠിനമായ ലക്ഷണങ്ങളുണ്ടാക്കുന്നുവെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകളുടെ വര്‍ധനവില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അല്‍ ഖാല്‍ പറഞ്ഞു.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും എന്നിരുന്നാലും ചികിത്സ ആവശ്യമായ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top