News Desk

2021-04-27 02:47:52 pm IST
ദോഹ: ഇന്ത്യയുള്‍പ്പടെയുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ 29 വ്യാഴാഴ്ച രാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരാണ് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. 

ഖത്തറിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനായിരുന്നു രാജ്യത്ത് നിലനിന്നിരുന്നത്. ഇത്തരത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ദേശങ്ങളിലാണ് ഇപ്പോള്‍ പൂര്‍ണമായും മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയടക്കുമുള്ള രാജ്യങ്ങളില്‍ കൊവിഡ്  വ്യാപനം രൂക്ഷമായതിന്റെ ഭാഗമായാണ് നടപടി. 

പുതിയ നിര്‍ദേശങ്ങള്‍

* ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. 

* രണ്ട് ഡോസ് വാക്‌സിനെടുത്തവരും ക്വാറന്റൈനില്‍ പ്രവേശിക്കണം. 

* ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ ഉണ്ടാകുന്നതല്ല.

* യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആര്‍ക്കും ഖത്തറിലേക്കുള്ള വിമാനത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

* ട്രാന്‍സിസ്റ്റ് വിമാനങ്ങളില്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഖത്തറിലെത്തുമ്പോള്‍ കൊവിഡ് പരിശോധന വേണ്ടി വന്നാല്‍ ഹമദ് വിമാനത്താവളത്തില്‍ നിന്നും 300 റിയാല്‍ നല്‍കി ടെസ്റ്റ് നടത്താം

* ഖത്തറിലെത്തി ഒരു ദിവസത്തിനകവും ക്വാറന്റൈന്‍ അവസാനിക്കുന്ന സമയത്തും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം. 

* കൊവിഡ് ഭേദമായവര്‍ക്കും രാജ്യത്തിന് പുറമെ നിന്ന് വാക്‌സിനേഷന്‍ എടുത്തവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഇളവുകള്‍ ഉണ്ടാകില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top